മിഷന്‍ അര്‍ജുന്‍: ‘തൃശൂരിലെ ഡ്രഡ്ജറും ഉപയോഗിക്കാന്‍ വെല്ലുവിളിയായി നദിയുടെ അടിയൊഴുക്ക്’

മിഷന്‍ അര്‍ജുന്‍: ‘തൃശൂരിലെ ഡ്രഡ്ജറും ഉപയോഗിക്കാന്‍ വെല്ലുവിളിയായി നദിയുടെ അടിയൊഴുക്ക്’

തൃശൂര്‍: തൃശൂരിലെ ഡ്രഡ്ജര്‍ ഷിരൂരിലെ ഗംഗാവലി പുഴയില്‍ ഉപയോഗിക്കാന്‍ വെല്ലുവിളികളേറെയെന്ന് ഡ്രഡ്ജര്‍ നിര്‍മിച്ച കമ്പനിയുടെ ഉദ്യോഗസ്ഥന്‍ എന്‍ നിഖില്‍. പൊങ്ങിക്കിടന്ന് വെള്ളത്തിനടിയിലെ ചെളി നീക്കാന്‍ കെല്‍പ്പുള്ളതാണ് ഡ്രഡ്ജര്‍. എന്നാല്‍ ഒഴുക്ക് നാലു നോട്ട്‌സ് കൂടിയാല്‍ ഡ്രഡ്ജര്‍ പ്രയാസമാകുമെന്ന് ഡ്രഡ്ജര്‍ നിര്‍മിച്ച കമ്പനിയുടെ ഉദ്യോഗസ്ഥന്‍ എന്‍ നിഖില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആഴം കൂടിയ ഇടങ്ങളില്‍ ഉപയോഗിക്കാന്‍ പ്രശ്‌നമില്ല. വെള്ളത്തിനു മീതെ പൊങ്ങിക്കിടന്ന് പ്രവര്‍ത്തിക്കാം. ആറു മീറ്റര്‍ ആഴത്തില്‍ വരെ ഇരുമ്പു തൂണ് താഴ്ത്തി പ്രവര്‍ത്തിക്കാനും കഴിയും. കോഴിക്കോട് പേരാമ്പ്ര മലയില്‍ ഇന്‍ഡസ്ട്രീസ് നിര്‍മിച്ച രണ്ടു ഡ്രഡ്ജറുകളില്‍ ഒന്നാണിത്. കാര്‍ഷിക ആവശ്യത്തിന് കനാലും പുഴകളും വൃത്തിയാക്കാനാണ് മെഷീന്‍ ഉപയോഗിക്കാറെന്നും എന്‍ നിഖില്‍ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )