ഡോക്ടര്‍ വന്ദന ദാസിന്റെ വീട് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കടുത്തുരുത്തിയിലെ വീട്ടിലെത്തിയ സുരേഷ് ഗോപി, വന്ദന ദാസിന്റെ മാതാപിതാക്കളുമായി സംസാരിച്ചു.
കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായാണ് സുരേഷ് ഗോപി ഇവിടെ എത്തിയത്. കുടുംബത്തിന് ഏത് ഘട്ടത്തിലും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നയാളാണ് സുരേഷ് ഗോപിയെന്ന് വന്ദന ദാസിന്റെ പിതാവ് പറഞ്ഞു.
മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ചാണ് കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായ വന്ദന ദാസിനെ പോലീസ് മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ച പ്രതി കുത്തിക്കൊലപ്പെടുത്തിയത്.
CATEGORIES Kerala