തിരുവനന്തപുരത്ത്‌ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരത്ത്‌ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: റെയിൽവേ സ്​റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയ മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോർപറേഷന്റെ താൽക്കാലിക തൊഴിലാളിയാണ് ജോയി.

സംഭവസ്ഥലത്ത് ഫയർഫോഴ്‌സെത്തി ഇയാൾക്കായുളള തിരച്ചിൽ നടത്തിവരുന്നുണ്ട്. നാല് തൊഴിലാളികളായിരുന്നു ശുചീകരണത്തിനായി തോട്ടിലെത്തിയിരുന്നത്. മാലിന്യക്കൂമ്പാരത്തിനുള്ളിൽ പെട്ടതാണോ എന്നാണു സംശയിക്കുന്നത്. അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവുമാണു രക്ഷാപ്രവർത്തനം നടത്തുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )