കോഴിക്കോട് പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍
കോഴിക്കോട്: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഫറൂഖ് കോളേജിനടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഈ കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചിട്ടുണ്ട്.
CATEGORIES Kerala