‘അച്ഛനായിരുന്നു ഏക തുണ, ഇനിയും ഒരു ജീവൻ പോകാൻ വഴിവെക്കരുത്’; വിക്ടറിന്റെ മകൾ

‘അച്ഛനായിരുന്നു ഏക തുണ, ഇനിയും ഒരു ജീവൻ പോകാൻ വഴിവെക്കരുത്’; വിക്ടറിന്റെ മകൾ

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഞ്ചുതെങ്ങ് സ്വദേശി വിക്ടറിന്റെ മകള്‍. ഇനിയാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നും മകള്‍ പറഞ്ഞു. തങ്ങളുടെ കുടംബത്തിലെ ഏക തുണയാണ് നഷ്ടമായിരിക്കുന്നത്, മറ്റൊരും തങ്ങള്‍ക്കില്ല എന്നും മകള്‍ വികാരാധീനയായി.

ഞങ്ങളുടെ ഏക തുണ അച്ഛനായിരുന്നു. ഞങ്ങള്‍ മൂന്ന് മക്കള്‍ക്ക് വേറെയാരുമില്ല. രണ്ട് വര്‍ഷത്തിന് മുന്‍പും ഇതുപോലെ സംഭവിച്ചിരുന്നു. അന്ന് കല്ലിന്റെ ഇടയില്‍ പെട്ടു പോവുകയായിരുന്നു. എല്ലാവരും ചേര്‍ന്നാണ് കല്ലിനിടയില്‍ നിന്ന് അച്ഛനെ ഊരിയെടുത്തത്. ഞങ്ങളുടെ കഷ്ടപ്പാട് കണ്ടാണ് അതിന് ശേഷം അച്ഛന്‍ വീണ്ടും പണിക്ക് പോയി തുടങ്ങിയത്.

അച്ഛന്‍ കൊണ്ടുവരുന്ന ഒരു നേരത്തേ മീനായാലും അതാണ് ഞങ്ങള്‍ കഴിക്കുന്നത്. എന്റെ ഭര്‍ത്താവ് സുഖമില്ലാത്തയാളാണ്. ഒരു അനുജനും അനുജത്തിയുമുണ്ട്. ഞങ്ങളെല്ലാവരും ഒരുമിച്ചാണ് ഒരു വീട്ടില്‍ വാടകയ്ക്ക് കഴിയുന്നത്. ഒരു പൊളിഞ്ഞ കൂട്ടിലാണ് അച്ഛന്‍ കിടന്നിരുന്നത്. ഇനി ഇതുപോലെ ഒരു ജീവന്‍ കൂടെ പോകാന്‍ ദയവ് ചെയ്ത് വഴിവെക്കരുത് നിങ്ങള്‍. ഈ അപകടം ഒഴിവാക്കാനള്ളത് ചെയ്യണം. ഞങ്ങളുടെ ഏക ആശ്രയമാണ് പോയത്, വിക്ടറിന്റെ മകള്‍ പ്രതികരിച്ചു.

ഇന്ന് രാവിലെ മുതലപ്പൊഴിയിലുണ്ടായ അപകടത്തിലാണ് വിക്ടര്‍ കൊല്ലപ്പെട്ടത്. മത്സ്യബന്ധനത്തിന് പോയ വള്ളം മറിയുകയായിരുന്നു. ള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. ‘ചിന്തധിര’ എന്ന വള്ളമാണ് മറിഞ്ഞത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )