ഛത്തീസ്ഗഢില്‍ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍: 9 മരണം, രണ്ടു പേര്‍ക്ക് പരിക്ക്‌

ഛത്തീസ്ഗഢില്‍ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍: 9 മരണം, രണ്ടു പേര്‍ക്ക് പരിക്ക്‌

റായ്പൂര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒമ്പതു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായും ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും ചെയ്‌തെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അബുജമാര്‍ഹിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസമായി നാരായണ്‍പൂര്‍ ജില്ലയില്‍ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. നാരായണ്‍പൂര്‍, ബിജാപൂര്‍, ദന്തേവാഡ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന മലമ്പ്രദേശമാണ് അബുജമാര്‍ഹ്. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായാണ് പ്രദേശം അറിയപ്പെടുന്നത്.

ശനിയാഴ്ച രാവിലെയാണ് മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഢിലെ നാല് ജില്ലകളില്‍ നിന്നുള്ള സംയുക്ത സേനയാണ് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തിയത്. ഇതിനിടയിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നിവരുള്‍പ്പെടുന്ന സംയുക്ത സൈന്യമാണ് പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )