“വായിച്ചു കഴിഞ്ഞപ്പോഴേക്കും തളർന്നു പോയി, പാവം” – ബജറ്റിന് മുന്നോടിയായുള്ള രാഷ്‌ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി; വിവാദമാക്കി ബിജെപി

“വായിച്ചു കഴിഞ്ഞപ്പോഴേക്കും തളർന്നു പോയി, പാവം” – ബജറ്റിന് മുന്നോടിയായുള്ള രാഷ്‌ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി; വിവാദമാക്കി ബിജെപി

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗത്തോട് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രതികരിച്ചു. പ്രസംഗം അവസാനിക്കുമ്പോള്‍ രാഷ്ട്രപതി ക്ഷീണിതയായി കാണപ്പെട്ടുവെന്നും ”സംസാരിക്കാന്‍ പ്രയാസമായിരുന്നു” എന്നും സോണിയ പറഞ്ഞു. ”അവസാനമായപ്പോഴേക്കും രാഷ്ട്രപതി വല്ലാതെ തളര്‍ന്നിരുന്നു. അവര്‍ക്ക് സംസാരിക്കാന്‍ വരെ പ്രയാസമായിരുന്നു, പാവം.” ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ പങ്കെടുത്ത സോണിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍ സോണിയ ഗാന്ധിയുടെ പരാമര്‍ശം വിവാദമാക്കി ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കള്‍. ബിജെപി സോണിയ ഗാന്ധിയുടെ അഭിപ്രായത്തെ അപലപിക്കുകയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബിജെപി അധ്യക്ഷന്‍ നദ്ദ സോണിയ ഗാന്ധിയോട് നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. അതേസമയം പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ഗോത്രവര്‍ഗക്കാരിയായ രാഷ്ട്രപതിയെ അംഗീകരിക്കാന്‍ പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മയെന്ന് അഭിപ്രായപ്പെട്ടു. ഒരു ആദിവാസി സ്ത്രീ രാജ്യത്തിന്റെ രാഷ്ട്രപതിയായത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിന്റെ ഫ്യൂഡല്‍ മനോഭാവമാണ് സോണിയയുടെ പ്രതികരണമെന്ന് ബിജെപി എംപി സുകാന്ത മജുംദാര്‍ പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗത്തെ വിരസമെന്നും ബോര്‍ അടിപ്പിക്കുന്നതാണെന്നുമാണ് പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി പറഞ്ഞത്. പൂര്‍ണിയ എംപി പപ്പു യാദവ് രാഷ്ട്രപതിയെ സര്‍ക്കാരിന്റെ റബ്ബര്‍ സ്റ്റാമ്പ് മാത്രമാണെന്ന് വിശേഷിപ്പിച്ചു. ”രാഷ്ട്രപതി ഒരു സ്റ്റാമ്പ് പോലെയാണ്. അവര്‍ക്ക് ഒരു പ്രണയലേഖനം വായിച്ചാല്‍ മതി.” പപ്പു യാദവ് പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )