മദ്യ വില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍; വില കൂടുന്നതും കുറയുന്നതുമായ ബ്രാൻ്റുകൾ

മദ്യ വില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍; വില കൂടുന്നതും കുറയുന്നതുമായ ബ്രാൻ്റുകൾ

സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യവിലയില്‍ മാറ്റം പ്രാബല്യത്തില്‍ വരും. എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടില്ലെങ്കിലും ജനപ്രീയ ബ്രാന്‍ഡുകളുടെയെല്ലാം വില വര്‍ധിക്കും. മൊത്തം 341 ബ്രാന്‍ഡുകളുടെ വിലയാണ് വര്‍ധിക്കുക. ഇതിനൊപ്പം തന്നെ 107 ബ്രാന്‍ഡുകളുടെ വില കുറയുകയും ചെയ്യും. മദ്യവിതരണക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ബെവ്‌ക്കോയുടെ തീരുമാനം.

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വര്‍ധിപ്പിച്ചു. ശരാശരി 10 ശതമാനം വരെയാണ് വിലവര്‍ധന. വിവിധ ബ്രാന്റുകള്‍ക്ക് 10 മുതല്‍ 50 രൂപ വരെയാണ് വര്‍ധിക്കുക. 120 കമ്പനികളാണ് മദ്യം വിതരണം ചെയ്യുന്നത്. 62 കമ്പനികള്‍ വിതരണം ചെയ്യുന്ന 341 ബ്രാണ്ടുകളുടെ വിലയാണ് വര്‍ധിക്കുന്നത്.

ബെവ്‌ക്കോയുടെ സ്വന്തം ബ്രാണ്ടായ ജവാന്റെ വിലയും കൂടും. 10 രൂപയാണ് കൂടുന്നത്. 640 രൂപയുണ്ടായിരുന്ന മദ്യത്തിന് 650 രൂപയാകും. 750 രൂപയുണ്ടായിരുന്ന ഓള്‍ഡ് പോര്‍ട്ട് മദ്യത്തിന് 30 രൂപ കൂടും. അതായത് 700 മുതല്‍ മുകളിലേക്ക് വിലയുള്ള മദ്യത്തിന് 30 മുതല്‍ 50 വരെ കൂടും എന്ന് സാരം. 1350 രൂപ വിലയുള്ള മോര്‍ഫ്യൂസ് ബ്രാന്‍ഡിക്ക് ഇന്ന് മുതല്‍ 1400 രൂപ നല്‍കേണ്ടി വരും. ബിയറിനും വിലയും കൂടുമെന്നാണ് അറിയിപ്പ്.

ബെവ്കോയുടെ നിയന്ത്രണത്തില്‍ ഉത്പാദിപ്പിക്കുന്ന ജവാന്‍ റമ്മിനും വില കൂട്ടി. ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിന് ഇനി 650 രൂപ നല്‍കണം. പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്കോ പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം 62 കമ്പനികളുടെ 341 ബ്രാന്റുകള്‍ക്ക് വില വര്‍ധിക്കും. ചില ബ്രാന്‍ഡുകളുടെ വിലയില്‍ മാറ്റമില്ല.

ബവ്കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോണ്‍ട്രാക്ട്’ അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. എല്ലാ വര്‍ഷവും വിലവര്‍ധന കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ചില വര്‍ഷങ്ങളില്‍ ഇത് അനുവദിച്ചു നല്‍കാറുണ്ട്. നിലവില്‍ കമ്പനികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വില വര്‍ധിപ്പിച്ചതെന്നാണ് ബെവ്കോ സിഎംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞത്

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )