എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച സംഭവം; ഭക്ഷണാവശിഷ്ടം ഫോറൻസിക് പരിശോധനയ്ക്ക്

എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച സംഭവം; ഭക്ഷണാവശിഷ്ടം ഫോറൻസിക് പരിശോധനയ്ക്ക്

കോഴിക്കോട്: എലിവിഷം ചേര്‍ത്ത വിഭവം കഴിച്ച യുവാവ് അവശനായ സംഭവത്തില്‍ ഭക്ഷണാവശിഷ്ടം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. സംഭവത്തിൽ ദുരൂഹത തുടരുന്നുവെന്നും കേസ് അന്വേഷിക്കുന്ന വടകര പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മദ്യപിക്കുന്നതിനിടയില്‍ സുഹൃത്ത് നല്‍കിയ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് വടകര വൈക്കിലിശ്ശേരി കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് ഗുരുതരാവസ്ഥയിലായത്. തുടർന്ന് ഇയാൾ വൈക്കിലിശ്ശേരി സ്വദേശി തന്നെയായ മഹേഷിനെതിരെ പരാതി കൊടുക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള നിധീഷിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.

നിധീഷിന്റെ ആന്തരികാവയവങ്ങളിലുണ്ടായിരുന്ന ഭക്ഷ്യാവശിഷ്ടമാണ് ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്കായി അയച്ചത്. ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചാല്‍ അന്വേഷണം എളുപ്പമാകുമെന്ന് പോലീസ് പറഞ്ഞു. മഹേഷും നിധീഷും ഉള്‍പ്പെടെ ആറ് പേര്‍ ഒരുമിച്ചാണ് മദ്യപിച്ചതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിട്ടില്ല. മദ്യപിച്ചിരിക്കുന്നവര്‍ക്കിടയിലേക്ക് അവസാനമായി എത്തിയത് നിധീഷ് ആയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പോലീസിനോട് പറഞ്ഞത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )