വിലങ്ങാട് ഉരുൾപൊട്ടൽ; നഷ്ടപരിഹാര പട്ടികയിൽ അനർഹരും, പരാതി

വിലങ്ങാട് ഉരുൾപൊട്ടൽ; നഷ്ടപരിഹാര പട്ടികയിൽ അനർഹരും, പരാതി

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ നഷ്ടപരിഹാര പട്ടികയില്‍ അപാകതയെന്ന് പരാതി. പട്ടികയില്‍ അനര്‍ഹരും ഉള്‍പ്പെട്ടു എന്നാണ് ആരോപണം. റവന്യൂ വകുപ്പ് പരിശോധന ആരംഭിച്ചു. നേരത്തെ തയ്യാറാക്കിയ പട്ടികയല്ല ഇപ്പോള്‍ പരിഗണിക്കുന്നത്. അര്‍ഹരായ പലരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി എന്നും, അനര്‍ഹര്‍ പട്ടികയില്‍ കയറിക്കൂടി എന്നും പ്രദേശവാസികള്‍ ആരോപിച്ചു.

പരാതി ഉയര്‍ന്നതിന് പിന്നാലെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ സംഘം വിലങ്ങാട് വില്ലേജ് ഓഫീസില്‍ എത്തി പരിശോധന ആരംഭിച്ചു. വടകര ഡെപ്യൂട്ടി തഹസില്‍ദാര്‍ ടിപി അനിതയുടെ നേതൃത്വത്തിലാണ് പരിശോധന.

അതേസമയം, പട്ടികയിലെ അപാകതയ്‌ക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഈ മാസം 18ന് പ്രതിഷേധ മാര്‍ച്ച് നടത്തും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )