നടന്‍ ബേസിലിന്റെ ശാപം…കൈ കിട്ടാ ക്ലബിലേക്ക് എഎ റഹീമിനെ സ്വാഗതം ചെയ്ത് വി ശിവന്‍കുട്ടി

നടന്‍ ബേസിലിന്റെ ശാപം…കൈ കിട്ടാ ക്ലബിലേക്ക് എഎ റഹീമിനെ സ്വാഗതം ചെയ്ത് വി ശിവന്‍കുട്ടി

തിരുവനന്തപുരം: കൈ കിട്ടാ ക്ലബ്ബിലേക്ക് രാജ്യ സഭാ എംപി എ എ റഹീമിനെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമൂഹമാധ്യമങ്ങളില്‍ വൈറലായ ‘ബേസില്‍ ശാപ’ത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ സമാപന വേദിയില്‍ താനും പെട്ടതായി വി ശിവന്‍കുട്ടി വീഡിയോ സഹിതം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഗീത പരിപാടിക്കിടെ ഹസ്തദാനം ചെയ്യാനൊരുങ്ങി ലഭിക്കാതെ പോവുന്ന രാജ്യ സഭാ എംപിയുടെ വീഡിയോ ശിവന്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

കഴിഞ്ഞ വര്‍ഷം ഒരു പരിപാടിക്കിടെ സഞ്ജു സാംസണിന് ബേസില്‍ ജോസഫ് കൈ കൊടുത്തപ്പോള്‍, അത് ശ്രദ്ധയില്‍പ്പെടാതെ പൃഥ്വിരാജിനോട് പോയി താരം സംസാരിച്ചതിന് പിന്നാലെയാണ് താരങ്ങള്‍ പരസ്പരം ട്രോളി തുടങ്ങിയത്. പിന്നാലെ മമ്മൂട്ടി അടക്കമുള്ളവര്‍ ‘ബേസില്‍ ശാപ’ത്തില്‍ അകപ്പെട്ടതിന്റെ വീഡിയോകളും വൈറലായിരുന്നു. ഈ ക്ലബ്ബിലേക്കിപ്പോള്‍ എ എ റഹീമും എത്തിയിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രി അല്‍പനേരം മുന്‍പ് പങ്കുവച്ച് വീഡിയോയ്ക്ക് വലിയ രീതിയിലാണ് പ്രതികരണങ്ങള്‍ ലഭിക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )