ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി

ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. ഉമാ തോമസ് നടന്നു തുടങ്ങിയതായും ഇന്ന് റൂമിലേക്ക് മാറ്റുമെന്നും മെഡിക്കൽ സംഘം അറിയിച്ചു. അതേസമയം, അപകടം നടന്നത് എം എൽ എയ്ക്ക് ഓർമയില്ല. അപകടത്തിന്റെ വീഡിയോ കാണിച്ചു കൊടുത്തപ്പോൾ അതോർമ്മയുണ്ടായിരുന്നില്ല. ഒരാഴ്ചക്ക് ശേഷം സന്ദർശകരെ അനുവദിച്ചുതുടങ്ങുമെന്നും മെഡിക്കൽ സംഘം പറഞ്ഞു.

അതേസമയം, മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യമായി വിലയിരുത്തണമെന്നും ഓഫിസ് കൃത്യമായി പ്രവര്‍ത്തിക്കണമെന്നും, എംഎല്‍എയുടെ തന്നെ ഇടപെടല്‍ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളില്‍ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായം തേടണമെന്നും സ്റ്റാഫ് അംഗങ്ങള്‍ക്ക് ഉമാ തോമസ് നിര്‍ദ്ദേശം നല്‍കിയതായി കഴിഞ്ഞ ദിവസം മെഡിക്കൽ സംഘം അറിയിച്ചിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )