പുതുവർഷത്തിൽ കുതിച്ചുയർന്ന് സ്വർണവില; രണ്ട് ദിവസം കൊണ്ട് കൂടിയത് 560 രൂപ
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്. പുതുവര്‍ഷത്തിലെ ആദ്യ ദിനം തന്നെ സ്വര്‍ണവിപണിയില്‍ ഉയര്‍ച്ചയാണുണ്ടായത്. ഇന്നലെ 320 രൂപയാണ് വര്‍ദ്ധിച്ചതെങ്കില്‍ രണ്ടാം ദിനമായ ഇന്ന് 240 രൂപയാണ് കൂടിയത്. ഇതോടെ 2025ലെ ആദ്യ രണ്ട് ദിനങ്ങളില്‍ സ്വര്‍ണവിലയില്‍ 560 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഇതോടെ ഇന്ന് ഒരു പവന് 57,440 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വില 7180 രൂപയാണ് വില. ഡിസംബര്‍ 13 ന് ശേഷമുള്ള സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 98 രൂപയും കിലോഗ്രാമിന് 98,000 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകാന്‍ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാന്‍ഡാണ്.
ഡിസംബര്‍ അവസാന വാരത്തില്‍ മൂന്ന് തവണ വില 57,200 ലെത്തിയിരുന്നു. ഈ ആഴ്ച ചെറിയ നിരക്ക് വ്യത്യാസങ്ങളിലാണ് സ്വര്‍ണവിപണി നടന്നിരുന്നത്.