മാര്‍ക്കോയ്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി സിംഗപ്പൂർ

മാര്‍ക്കോയ്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി സിംഗപ്പൂർ

ണ്ണി മുകുന്ദൻ നായകനായ മാർക്കോ വൻ വിജയക്കുതിപ്പ് തുടരുകയാണ്. ബോളിവുഡിലും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രതീക്ഷയ്‍ക്കപ്പുറമുള്ള വിജയമായി മാറിയിരിക്കുകയാണ് മാര്‍ക്കോ. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സിംഗപ്പൂരില്‍ ആര്‍ 21(Restricted 21) സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇരുപത്തിയൊന്ന് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് സിംഗപ്പൂരില്‍ മാർക്കോ കാണാനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാർക്കോ വിദേശത്ത് നിന്ന് മാത്രം 21 കോടി രൂപയിലേറെ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാർകോ എത്തിയിരിക്കുന്നത്. വൻ ഹിറ്റായി കുതിക്കുന്ന ചിത്രത്തിന്റെ പിആർഒ വാഴൂർ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‍സ്‍ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപുമാണ്. മാർക്കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സുമാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )