രാത്രിയില്‍ യുവാക്കള്‍ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യും, തുടര്‍ന്ന് ലൈംഗിക പീഡനം; എതിര്‍ത്താല്‍ മരണം ഉറപ്പ്, ഒന്നര വര്‍ഷത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍

രാത്രിയില്‍ യുവാക്കള്‍ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യും, തുടര്‍ന്ന് ലൈംഗിക പീഡനം; എതിര്‍ത്താല്‍ മരണം ഉറപ്പ്, ഒന്നര വര്‍ഷത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍

ഒന്നര വര്‍ഷത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പഞ്ചാബില്‍ പിടിയിലായി. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ ചൗര ഗ്രാമവാസിയായ രാം സരൂപ് എന്ന സോധിയാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. വിരമിച്ച സൈനികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് 11 പേരെ കൊലപ്പെടുത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തല്‍.

വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് പ്രതിയായ രാം സരൂപ്. എന്നാല്‍ ഇയാളുടെ സ്വവര്‍ഗ രതിയെ കുറിച്ച് അറിഞ്ഞതോടെ രണ്ട് വര്‍ഷം മുമ്പ് ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു. യുവാക്കളാണ് പ്രതിയുടെ ലക്ഷ്യം. രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യാനും കൊള്ളയടിക്കാനും ശ്രമിക്കും.

എതിര്‍ത്താല്‍ കഴുത്ത് ഞെരിച്ചോ അല്ലെങ്കില്‍ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചോ ഇയാള്‍ ഇരയെ കൊലപ്പെടുത്തും. പഞ്ചാബില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന മുന്‍ സൈനികന്‍ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനിടെയാണ് സോധിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

പ്രതി എച്ച്ഐവി രോഗബാധിതനാണോ എന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ വൈദ്യപരിശോധന നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )