വിശുദ്ധ കവാടം തുറന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; ക്രിസ്മസ് ലഹരിയിൽ നാടും നഗരവും

വിശുദ്ധ കവാടം തുറന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ; ക്രിസ്മസ് ലഹരിയിൽ നാടും നഗരവും

ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകര്‍ന്ന ക്രിസ്തുവിന്റെ തിരുപ്പിറവിദിനം. ആഘോഷങ്ങളുടെ വര്‍ണക്കാഴ്ചയുടെ തിരക്കിലാണ് എല്ലാവരും. സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തിയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇരുപത്തിയഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു.ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വര്‍ഷാചരണത്തിനും ഇതോടെ തുടക്കമായി.

ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ സ്മരണ പുതുക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്തുമസ് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. വിവിധ ദേവാലയങ്ങളില്‍ നടന്ന പാതിരാ കുര്‍ബാനയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

എറണാകുളം സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ ക്രിസ്തുമസിനോടനുബന്ധിച്ചുള്ള തിരുപിറവി ശുശ്രൂഷകളും പ്രാര്‍ത്ഥനകളും നടന്നു. ലത്തീന്‍ കത്തോലിക്കാ സഭ വരാപ്പുഴ അതിരൂപതാ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു ശുശ്രൂഷകള്‍.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )