കര്‍ശന പരിശോധന തുടര്‍ന്ന് സൗദി; ഒരാഴ്ചക്കിടെ നിയമലംഘകരായ 19,831 വിദേശികള്‍ കൂടി അറസ്റ്റില്‍

കര്‍ശന പരിശോധന തുടര്‍ന്ന് സൗദി; ഒരാഴ്ചക്കിടെ നിയമലംഘകരായ 19,831 വിദേശികള്‍ കൂടി അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ പരിശോധകള്‍ തുടരുന്നു. സൗദി അറേബ്യയില്‍ തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ വ്യാപക പരിശോധന. ഒരാഴ്ചക്കിടെ നിയമലംഘകരായ 19,831 പേര്‍ കൂടി പിടിയിലായി.

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് നിയമലംഘകര്‍ പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനയിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരില്‍ 11,358 പേര്‍ താമസ നിയമലംഘകരാണ്.

4,994 അതിര്‍ത്തി സുരക്ഷാ ലംഘകരും 3,479 തൊഴില്‍ നിയമലംഘകരും പിടിയിലായി. രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,303 പേര്‍ അറസ്റ്റിലായി. ഇതില്‍ 60 ശതമാനവും ഇത്യോപ്യന്‍ പൗരന്മാരാണ്. 38 ശതമാനം യമനികളും രണ്ട് ശതമാനം മറ്റ് രാജ്യക്കാരും. അനധികൃതമായി രാജ്യത്തു നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 173 പേര്‍ അറസ്റ്റിലായി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )