‘രാത്രി മൂന്ന് മണിക്കൂർ ഉറക്കം’, അദ്ദേഹം ഒരുപാട് കഷ്ടപ്പെടുന്നു; മോദിയെ പ്രശംസിച്ച് സെയ്ഫ് അലി ഖാൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസമാണ് നടന് സൈഫ് അലി ഖാനും കുടുംബവും കൂടിക്കാഴ്ച നടത്തിയത്. മോദിയെക്കുറിച്ച് നടന് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. മൂന്ന് മണിക്കൂര്‍ മാത്രമാണ് മോദി ഉറങ്ങുന്നത് എന്ന് താരം പറഞ്ഞതാണ് ഇപ്പോള്‍ ഏവരും ഏറ്റെടുത്തിരിക്കുന്നത്.
മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും നടന് പറഞ്ഞു. കൂടിക്കാഴ്ച നടത്തി, ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്. രാജ് കപൂറിന്റെ നൂറാം ജന്മവാര്ഷികവുമായി ബന്ധപ്പെട്ട് നടത്തിയ ഫിലിം ഫെസ്റ്റിലേക്ക് ക്ഷണിക്കാനാണ് കപൂര്‍ ഫാമിലി പ്രധാനമന്ത്രിയെ കണ്ടത്.
എല്ലാ പെണ്‍കുട്ടികളും നേരിടുന്ന ആ പ്രശ്നം എനിക്കുമുണ്ട്: നസ്രിയ’പാര്‍ലമെന്റിലെ ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹം ഞങ്ങളെ കാണാന്‍ എത്തിയത്. അദ്ദേഹം ക്ഷീണിതനായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ വളരെ ഊര്‍ജ്ജസ്വലനായി നിറഞ്ഞ ചിരിയോടെയാണ് അദ്ദേഹത്തെ കണ്ടത്. അദ്ദേഹം എന്റെ മാതാപിതാക്കളെ കുറിച്ച് വ്യക്തിപരമായി ചോദിച്ചു. മക്കളായ തൈമൂറിനെയും ജെഹാങ്കീറിനെയും കൂടെ കൊണ്ടുവരും എന്നാണ് അദ്ദേഹം കരുതിയിരുന്നത്. കരീന മക്കള്‍ക്കായി സംസാരിച്ച പേപ്പറില്‍ അദ്ദേഹം ഒപ്പിട്ടു നല്കി’
രാജ്യം ഭരിക്കാനായി അദ്ദേഹം ഒരുപാട് കഷ്ടപ്പെടുന്നതായാണ് എനിക്ക് തോന്നിയത്. എന്നിട്ടും ആളുകളുമായി ബന്ധപ്പെടാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നു. വിശ്രമിക്കാനായി എത്ര സമയമാണ് കിട്ടുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. രാത്രിയില്‍ മൂന്ന് മണിക്കൂര്‍ കിട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെയധികം സ്പെഷ്യലായ ഒരു ദിവസമായിരുന്നു അത്. ഞങ്ങളെ കാണാനും കുടുംബത്തിന് ഇത്രയധികം ബഹുമാനം നല്‍കാനും അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം ചെലവഴിച്ചതിന് ഞങ്ങള്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞു’ സെയ്ഫ് അലി ഖാന് പറഞ്ഞു.