ഹിജാബ് ഇല്ല, ധരിച്ചത് സ്ലീവ്‍ലെസ് വസ്ത്രം; ഇറാനിൽ ഗായിക അറസ്റ്റിൽ

ഹിജാബ് ഇല്ല, ധരിച്ചത് സ്ലീവ്‍ലെസ് വസ്ത്രം; ഇറാനിൽ ഗായിക അറസ്റ്റിൽ

ടെഹ്‌റാന്‍: തലയില്‍ ഹിജാബ് ധരിക്കാതെയും, സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചും നടത്തിയ സംഗീത പരിപാടി സമൂഹമാധ്യമമായ യൂട്യൂബില്‍ പങ്കുവച്ച 27 വയസ്സുകാരിയായ ഇറാനിയന്‍ ഗായിക അറസ്റ്റില്‍. യൂട്യൂബില്‍ സംഗീത പരിപാടി പങ്കുവച്ചതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച പരസ്തൂ അഹ്‌മദിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. മാസാന്‍ദരാന്‍ പ്രവിശ്യയിലെ സാരി നഗരത്തില്‍ ഇന്നലെയാണ് ഗായിക പരസ്തൂ അഹ്‌മദിയെ അറസ്റ്റ് ചെയ്തത്.

കറുത്ത സ്ലീവ്‌ലെസ് വസ്ത്രം ധരിച്ച്, മുടി മറയ്ക്കാതെ നാല് പുരുഷ സംഗീതജ്ഞര്‍ക്കൊപ്പമാണ് യുവതി വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. 15 ലക്ഷം കാഴ്ചക്കാരാണ് വിഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്.

”പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പാടാന്‍ ആഗ്രഹിക്കുന്ന പരസ്തൂ എന്ന പെണ്‍കുട്ടിയാണ് ഞാന്‍. ഈ മണ്ണിനു വേണ്ടി പാടുക എന്നത് എന്റെ ജന്മ അവകാശമാണ്. ചരിത്രവും മിത്തുകളും ഇഴചേര്‍ന്നു കിടക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഇറാനിലെ ഈ ഭാഗത്ത്, സാങ്കല്‍പ്പികമായ ഈ സംഗീതക്കച്ചേരിയില്‍ എന്റെ ശബ്ദം കേള്‍ക്കുകയും ഈ മനോഹരമായ മാതൃരാജ്യത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക”- യൂട്യൂബില്‍ വിഡിയോയ്‌ക്കൊപ്പം പരസ്തൂ അഹ്‌മദി ഇങ്ങനെ കുറിച്ചു. അതേസമയം യുവതിയുടെ വിഡിയോയിലുള്ള സംഗീതജ്ഞരായ സൊഹൈല്‍ ഫാഗിഹ് നാസിരിയും എഹ്സാന്‍ ബെയ്രാഗ്ദാറും അറസ്റ്റിലായതായി അഭിഭാഷകന്‍ സ്ഥിരീകരിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )