പത്തനംതിട്ട അപകടം; അനുവിന്റെയും നിഖിലിന്റെയും വിവാഹം നടന്നത് അടുത്തിടെ; ദുരന്തം തേടിയെത്തിയത് മലേഷ്യക്ക് പോയി മടങ്ങും വഴി
പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലില്‍ വാഹനാപകടത്തില്‍ മരിച്ച അനുവിന്റെയും നിഖിലിന്റെയും വിവാഹം നടന്നത് അടുത്തിടെ. വിവാഹത്തിന് ശേഷം മലേഷ്യക്ക് പോയി മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. നവംമ്പര്‍ 30നാണ് നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്. നിഖില്‍ ഈപ്പന്‍ മത്തായി കാനഡയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
അപകടത്തില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അനു മരിച്ചത് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ്. അനുവും നിഖിലും വിവാഹശേഷം മലേഷ്യയക്കും സിം?ഗപ്പൂരും ട്രിപ്പ് പോയ ശേഷം മടങ്ങിയെത്തുകയായിരുന്നു. ബിജു പി ജോര്‍ജ് (അനുവിന്റെ പിതാവ്), മത്തായി ഈപ്പന്‍ (നിഖിലിന്റെ പിതാവ്) എന്നിവരാണ് മരിച്ച മറ്റ് രണ്ടു പേര്‍. ഇവര്‍ അനുവിനെയും നിഖിലിനെയും വിമാനത്താവളത്തിലെത്തി കൂട്ടാനായി എത്തിയതായിരുനന്നു. വീട്ടിലേക്ക് മടങ്ങും വഴിയാണ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ അപകടം സംഭവിച്ചത്.
മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളാണ് മരിച്ചത്. ശബരിമല തീര്‍ത്ഥാടകരുടെ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തെലങ്കാന സ്വദേശികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. കാര്‍ എതിര്‍ ദിശയിലെത്തി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റവരെ കോന്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.