മുതിർന്ന കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു. 75 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈറോഡ് ഈസ്റ്റ് നിന്നുള്ള നിയമഭാംഗമാണ്. കഴിഞ്ഞമാസമാണ് ഇളങ്കോവനെ ചെന്നൈയിലുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

മുന്‍കേന്ദ്രമന്ത്രികൂടിയായ ഇളങ്കോവന്‍ ടി.എന്‍.സി.സി. പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ രാമസാമിയുടെ സഹോദരന്റെ കൊച്ചുമകനാണ്. ഈറോഡ് ഈസ്റ്റില്‍നിന്നുള്ള എം.എല്‍.എ.യായിരുന്ന മകന്‍ തിരുമകന്‍ ഇവേര മരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ഇളങ്കോവന്‍ എം.എല്‍.എ.യായത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )