ബിജെപി നേതാവ് എല്‍കെ അഡ്വാനി ആശുപത്രിയില്‍

ബിജെപി നേതാവ് എല്‍കെ അഡ്വാനി ആശുപത്രിയില്‍

ന്യൂഡല്‍ഹി: ഇന്ത്യൻ ബിജെപി രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ അഡ്വാനിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് അപ്പോളോ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

എന്നാൽ എന്ത് ആരോഗ്യപ്രശ്‌നങ്ങളാലാണ്, 96കാരനായ അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വ്യക്തമല്ല. ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിനീത് സൂരിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാരാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. അതേസമയം ഈ വര്‍ഷം ആദ്യവും അഡ്വാനിയെ ഏതാനും ദിവസം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )