പാരസെറ്റമോൾ അസിഡിഫിക്കേഷനിലേക്ക് നയിക്കാം: പഠനം

പാരസെറ്റമോൾ അസിഡിഫിക്കേഷനിലേക്ക് നയിക്കാം: പഠനം

ബര്‍ലിന്‍: വേദനസംഹാരികളിലൊന്നായ പാരസെറ്റമോളിന് പുതിയ പാര്‍ശ്വഫലങ്ങള്‍. 2023 ലെ എസ്ടിഎഡിഎ (STADA) ഹെല്‍ത്ത് റിപ്പോര്‍ട്ടാണ് പാരസെറ്റാമോളിന്റെ ഉപയോഗത്തെ പറ്റി മുന്നറിയിപ്പ് നല്‍കുന്നത്. ജര്‍മനിയില്‍, വേദനസംഹാരികളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. നാലില്‍ ഒരാള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വേദനസംഹാരികള്‍ കഴിക്കുന്നതായി കണക്കുകള്‍ പറയുന്നു.

തലവേദന മുതല്‍ പനിക്ക് വരെ പാരസെറ്റാമോള്‍ നിര്‍ദേശിക്കപ്പെടുന്നു. അതായത് ആഗോള തലത്തില്‍ ഏറ്റവും പ്രശസ്തമായ വേദന സംഹാരികളില്‍ ഒന്നാണ് പാരസെറ്റമോള്‍, മിക്ക വീടുകളിലും ഇത് കാണപ്പെടുന്നു. പാരസെറ്റമോളിന്റെ അമിത ഉപയോഗം അസിഡിഫിക്കേഷനിലേക്ക് നയിക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡ്രഗ്‌സ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് വിദഗ്ധരാണ് പുതിയ പഠനം നടത്തിയത്. ഇത് രക്തത്തിന്റെ ഹൈപ്പര്‍ അസിഡിഫിക്കേഷന് കാരണമാകുന്നു. വൃക്കരോഗം ഉള്ളവരെയാണ് ഇത് കൂടുതലായും ബാധിക്കുക.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )