ലക്ഷദ്വീപിലേക്ക് മദ്യം; ചരിത്ര തീരുമാനം നടപ്പിലാക്കി സംസ്ഥാന സർക്കാർ
കൊച്ചി കടവന്ത്ര ബീവറേജസ് കോർപ്പറേഷന്റെ വെയർഹൗസിൽ നിന്ന് 267 കേസ് വിദേശ മദ്യമാണ് ലക്ഷദ്വീപിലേക്ക് കയറ്റി അയച്ചത് .ടൂറിസം പ്രമോഷന്റെ ഭാഗമായി മദ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ആണ് സംസ്ഥാന സർക്കാരിനെ സമീപിച്ചത് ‘.ഇത് സംബന്ധിച്ച് അബ്കാരി നിയമം ഭേദഗതി ചെയ്ത് ആഗസ്റ്റ് മാസത്തിലാണ് സർക്കാർ ഉത്തരവ് ഇറക്കിയത് .
‘ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ആവശ്യപ്രകാരം ഒറ്റത്തവണ മദ്യം കയറ്റി അയയ്ക്കുന്നു എന്നാണ് ഉത്തരവിൽ ഉണ്ടായിരുന്നത് .തീരുമാനത്തിന്റെ ഭാഗമായി ഇന്നലെയാണ് മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി കപ്പൽ മുഖാന്തരംഇന്നലെ വൈകിട്ടാണ് മദ്യം കയറ്റി അയച്ചത്,ലക്ഷദ്വീപിലെ ബംഗാർ ദ്വീപിലാണ് മദ്യം വിതരണം ചെയ്യാൻ അനുമതിയുള്ളത്.
ബിയർ അടക്കമാണ് വിദേശമദ്യം കയറ്റി അയച്ചിരിക്കുന്നത് .എക്സൈസിന്റെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് മദ്യ ചരിത്രത്തിൽ ആദ്യമായി ലക്ഷദ്വീപിലേക്ക് കയറ്റുമതി നടത്തിയത്