വിവാഹ ഒരുക്കങ്ങളിൽ കാളിദാസ്; ഞായറാഴ്ച ഗുരുവായൂരിൽ വെച്ച് മാം​ഗല്യം

വിവാഹ ഒരുക്കങ്ങളിൽ കാളിദാസ്; ഞായറാഴ്ച ഗുരുവായൂരിൽ വെച്ച് മാം​ഗല്യം

വിവാഹ ഒരുക്കുങ്ങൾ തുടങ്ങി കാളിദാസ് ജയറാം. ഈ മാസം എട്ടിന് ​ഗുരുവായൂരിൽ വച്ചാണ് കാളിദാസിന്റെ വിവാഹം. തരിണി കലിംഗരായർ ആണ് വധു. കാളിദാസിന്‍റെ അച്ഛനും നടനുമായ ജയറാമാണ് വിവാഹത്തീയതി ഉൾപ്പെടെ പങ്കുവച്ചത്. വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിം​ഗ് ചടങ്ങിന്റെ ഫോട്ടോകളും വിഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

“എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അതിന്ന് പൂർണമാകുകയാണ്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തിൽ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നത് ദൈവത്തിന്റെ പുണ്യമാണ്. ദൈവത്തോട് നന്ദി പറയുകയാണ്. ​ഗുരുവായൂരിൽ വച്ചാണ് വിവാഹം. എട്ടാം തീയതി. തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ്”, -ജയറാം പറഞ്ഞു.

”എന്ത് പറയണമെന്നറിയില്ല. മൊത്തം ബ്ലാങ്കായിരിക്കുകയാണ്. പൊതുവേ സ്റ്റേജിൽ വരുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഞാൻ മാനേജ് ചെയ്യാറുണ്ട്. പക്ഷേ ഇപ്പോഴെന്താന്ന് അറിയില്ല അസ്വസ്ഥതയും ഭയവും എല്ലാം ഉണ്ട്. എന്റെ ജീവതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷകരമായ നിമിഷമാണിത്. തരിണിയ്ക്ക് ഒപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. എട്ടാം തീയതി ​ഗുരുവായൂരിൽ വച്ച് ഞങ്ങളുടെ വിവാഹമാണ്. എല്ലാവരുടെയും അനു​ഗ്രഹം ഉണ്ടായിരിക്കണം”,- കാളിദാസ് പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )