സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതി നൽകി കേന്ദ്രം

സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതി നൽകി കേന്ദ്രം

ഡല്‍ഹി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക്. അഭിനയിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. തത്വത്തിലാണ് നിലവില്‍ അനുമതി നല്‍കിയിട്ടുള്ളത്. ഔദ്യോഗിക അനുമതി ഉടന്‍ നല്‍കുമെന്നാണ് പുറത്ത് വരുന്ന വിവരം.

അതേസമയം സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രി ആയതോടെ സിനിമയില്‍ അഭിനയിക്കുന്നത് കേന്ദ്രം തടഞ്ഞിരുന്നു. സിനിമാ അഭിനയമാണ് വരുമാനമാര്‍ഗമെന്നും, ഒറ്റക്കൊമ്പന്‍ അടക്കം നിരവധി സിനിമകള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും, അനുകൂല തീരുമാനമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേന്ദ്രം അനുമതി നല്‍കിയതോടെ സിനിമയിലേക്ക് വീണ്ടും തിരിച്ചുവരികയാണ്.

സുരേഷ് ഗോപി എന്ന നടന്റെ ആരാധകര്‍ക്ക് ഏറെ സന്തോഷകരമായ വാര്‍ത്തയാണ് ഇത്. വീണ്ടും സിനിമയില്‍ സുരേഷ് ഗോപിയെ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. തിരുവനന്തപുരത്തുവെച്ച് സെപ്റ്റംബര്‍ 29നാണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക. എട്ട് ദിവസമാണ് ചിത്രീകരണം ഉണ്ടാകുക.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )