ബീമാപള്ളി ഉറൂസ്, തിരുവനന്തപുരത്ത് നാളെ പ്രാദേശിക അവധി

ബീമാപള്ളി ഉറൂസ്, തിരുവനന്തപുരത്ത് നാളെ പ്രാദേശിക അവധി

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ അനുകുമാരി ഉത്തരവിറക്കി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല. ഈ വർഷത്തെ ബീമാപള്ളി ഉറൂസ് ഡിസംബർ മൂന്ന് മുതൽ 13 വരെ നടക്കുമെന്ന് ജമാഅത്ത്​ ​ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉറൂസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഉറൂസ് പ്രമാണിച്ച് ഡിസംബർ 3ന് തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കും.

ഡിസംബർ മൂന്നിന് രാവിലെ എട്ടിന്​ പ്രാർത്ഥനയും തുടർന്ന്​ നഗരപ്രദക്ഷിണവും നടക്കും. എട്ടാം തീയതി വൈകിട്ട്‌ ​ 6.30ന്​ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്​കാരിക, ആത്മീയ മേഖലകളിലെ പ്രമുഖർ പ​ങ്കെടുക്കും. ഒമ്പതിന്​ വൈകിട്ട്​ 6.30ന്​ പ്രതിഭാ സംഗമം, പത്തിന്​ രാത്രി 11.30ന്​ ത്വാഹ തങ്ങളും സംഘവും അവതരിപ്പിക്കുന്ന ബുർദ, 11ന്​ രാത്രി 11.30 മുതൽ മൻസൂർ പുത്തനത്താണിയും സംഘവും അവതരിപ്പിക്കുന്ന സൂഫി മദ്​ഹ്​ ഖവാലി എന്നിവ ഉണ്ടാകും. ‌സമാപന ദിവസമായ 13ന്​ പുലർച്ചെ ഒന്നിന്​ ​പ്രാർത്ഥനക്ക്​ ബീമാപള്ളി ഇമാം സബീർ സഖാഫി നേതൃത്വം നൽകും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )