സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ തടഞ്ഞു, തിരിച്ചയച്ചു

സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ തടഞ്ഞു, തിരിച്ചയച്ചു

ഉത്തര്‍ പ്രദേശിലെ സംഭലിലേക്ക് പുറപ്പെട്ട മുസ്‌ലിം ലീഗ് എംപിമാരെ തടഞ്ഞ് യുപി പൊലീസ്. ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍ വെച്ച എംപിമാരെ തടയുകയും ഇവരെ തടഞ്ഞത്. ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്, ഹാരിസ് ബീരാന്‍, കെ. നവാസ് കനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ബുധനാഴ്ച ഉച്ചക്കാണ് സംഭവം. സംഘര്‍ഷ മേഖലയാണെന്നും അവിടേക്ക് പോകാന്‍ സാധ്യമല്ലെന്നുമാണ് പൊലീസ് എംപിമാരെ അറിയിച്ചത്. പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ച ശേഷമായിരുന്നു ഇവരുടെ യാത്ര. എന്നാല്‍, യാത്ര തുടരുകയാണെങ്കില്‍ തടങ്കലിലിടുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി എംപിമാര്‍ അറിയിച്ചു.

ഉത്തര്‍ പ്രദേശിലേക്ക് പോകും മുമ്പ് ഇടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ യാത്രാവിവരം പോസ്റ്റ് ചെയ്തിരുന്നു. ‘മുസ്ലിം ലീഗിന്റെ അഞ്ച് എംപിമാര്‍ അടങ്ങുന്ന സംഘം ഡല്‍ഹിയില്‍നിന്നും ഉത്തര്‍പ്രദേശിലെ സംഭലിലേക്ക് പുറപ്പെടുകയാണ്. ഷാഹി മസ്ജിദ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പൊലീസ് വേട്ടയില്‍ ഇരയാക്കപ്പെട്ട മനുഷ്യരെയും നേരില്‍ കാണാനാണ് യാത്ര. യോഗി പൊലീസ് ആ പ്രദേശത്തേക്ക് ജനപ്രതിനിധികള്‍ അടക്കമുള്ള ആരെയും കടത്തിവിടാതെ അവരുടെ ക്രൂരതകള്‍ മറച്ചുവെക്കാനുള്ള ശ്രമിത്തിലാണ്. അങ്ങോട്ട് കടന്നുചെല്ലാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ’ – എന്നായിരുന്നു പോസ്റ്റ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )