ഒളിവില്‍ പോയി രാം ഗോപാല്‍ വര്‍മ്മ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

ഒളിവില്‍ പോയി രാം ഗോപാല്‍ വര്‍മ്മ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനെതിരേ അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ പങ്കുവെച്ച കേസിലാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാനായി ആര്‍ജിവിക്ക് പൊലീസ് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ സംവിധായകന്‍ ഒളിവില്‍ പോയി.

ഇതോടെ സംവിധായകന്റെ ഹൈദരാബാദിലെ വീടിന് മുന്നില്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, വെര്‍ച്വലായി ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അഭിഭാഷകന്‍ മുഖേനെ രാം ഗോപാല്‍ വര്‍മ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സിനിമാ പ്രമോഷന്റെ ഭാഗമായാണ് സംവിധായകന്‍ മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്ഷേപിച്ചത്.

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും മോശം പരാമര്‍ശങ്ങള്‍ നടത്തുകയുമാണ് ആര്‍ജിവി ചെയ്തത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മകന്‍ നാരാ ലോകേഷ്, മരുമകള്‍ ബ്രഹ്‌മണി എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് തന്റെ പുതിയ ചിത്രം ‘വ്യൂഹ’ത്തിന്റെ പ്രമോഷന്റെ ഭാഗമായി രാം ഗോപാല്‍ വര്‍മ പ്രചരിപ്പിച്ചത്.ി

ഐടി ആക്ട് പ്രകാരമാണ് കേസ്. തെലുങ്കുദേശം നേതാക്കള്‍ക്കെതിരേ സംവിധായകന്‍ എന്നും വിവാദ പ്രസ്താവനകള്‍ നടത്താറുണ്ട്. 2019ല്‍ പുറത്തിറങ്ങിയ ലക്ഷ്മീസ് എന്‍ടിആര്‍ എന്ന ചിത്രം ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം സ്ഥാപകനുമായ നന്ദമുരി താരക രാമറാവുവിനെ (എന്‍ടിആര്‍) വിമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )