വടക്കന്‍ ഗാസയിലെ പാര്‍പ്പിട സമുച്ചയത്തില്‍ ആക്രമണം നടത്തി ഇസ്രയേല്‍; 72 മരണം
ജറുസലം: വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം. വടക്കന്‍ ഗാസയിലെ ബെയ്ത് ലഹിയയിലെ പാര്‍പ്പിട സമുച്ചയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 72 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെയും മറ്റും 6 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ബെയ്ത് ലഹിയ, ബെയ്ത് ഹനൂന്‍, ജബാലിയ എന്നിവിടങ്ങളിലെ അഭയാര്‍ഥി ക്യാംപുകളില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി ടാങ്ക് ആക്രമണം നടത്തി.
ബെയ്ത് ലഹിയയില്‍ ഇസ്രയേലിന്റെ ഒരു ടാങ്ക് തകര്‍ത്തതായി ഹമാസിന്റെ കൂട്ടാളികളായ ഇസ്‌ലാമിക് ജിഹാദ് പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ ബുറേജ് അഭയാര്‍ഥി ക്യാംപില്‍ പത്തും നുസേറിയത്തില്‍ നാലും പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഇപ്പോഴത്തെ സൈനിക നടപടിയില്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 43,846 ആയി.
CATEGORIES World