ആകാശച്ചുഴി; ലുഫ്താൻസ വിമാനത്തിലെ യാത്രക്കാർക്ക് പരിക്ക്

ആകാശച്ചുഴി; ലുഫ്താൻസ വിമാനത്തിലെ യാത്രക്കാർക്ക് പരിക്ക്

ബ്യൂനസ് അയേഴ്സ്: ബ്യൂനസ് അയേഴ്സിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള യാത്രക്കിടെ ലുഫ്താൻസ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. അറ്റ്ലാന്റിക്കിന് മുകളിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.ലുഫ്ത്താൻസയുടെ ബോയിങ് 747-8 വിമാനത്തിൽ 329 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 11 യാത്രക്കാർക്ക് പരിക്കേറ്റതായാണ് വിവരം.

അഞ്ച് യാത്രക്കാർക്കും ആറ് ക്രൂ അംഗങ്ങൾക്കും നിസ്സാര പരിക്കേറ്റതായി ലുഫ്താൻസ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ വിമാനം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയതിന് ശേഷം പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകി.

എന്നാൽ, വിമാനത്തിന്റെ സുരക്ഷക്ക് ഒരു സമയത്തും അപകടമുണ്ടായിരുന്നില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. മേയ് മാസത്തിൽ മ്യാൻമറിന് മുകളിലൂടെ പറക്കുകയായിരുന്ന സിംഗപ്പൂർ എയർലൈൻസ് യാത്രാവിമാനം ആകാശച്ചുഴിയിൽ പതിച്ച് യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )