ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ കളിച്ചേക്കില്ല
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നാണ് താരം ഒന്നാം ടെസ്റ്റില്‍ നിന്ന് പിന്മാറിയത്. ഈ സ്ഥാനത്തേയ്ക്കാണ് ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍ തുടങ്ങിയ താരങ്ങള്‍ മത്സരിക്കുന്നത്.
സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യശസ്വി ജയ്സ്വാള്‍ ഓപണറുടെ റോളില്‍ തുടരുവാനാണ് സാധ്യത. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ചത് മുതല്‍ രോഹിത് ശര്‍മയ്ക്കൊപ്പം യശസ്വി ജയ്സ്വാളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓപണറുടെ റോളില്‍ തുടരുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഓപണറുടെ റോളില്‍ മുമ്പ് കളിച്ചിട്ടുള്ളതാണ് രാഹുലിനും ഗില്ലിനും ഗുണം ചെയ്യുക. എന്നാല്‍ ഓസ്ട്രേലിയ എയ്ക്കെതിരെ മോശം പ്രകടനം നടത്തിയത് കെ എല്‍ രാഹുലിന് തിരിച്ചടി നല്‍കും. അങ്ങനെയെങ്കില്‍ നിലവില്‍ മൂന്നാം നമ്പറിലുള്ള ശുഭ്മന്‍ ഗില്‍ ഓപണറുടെ സ്ഥാനത്തേയ്ക്ക് എത്തിയേക്കും.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്, ധ്രുവ് ജുറേല്‍ , രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസീദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.