അതിന് അപകടമൊന്നും പറ്റിയില്ലല്ലോ എന്ന ചോദ്യം; കൊച്ചിയില്‍ വാട്ടര്‍ മെട്രോകള്‍ കൂട്ടിയിടിച്ചിട്ടും അധികൃതര്‍ അറിഞ്ഞില്ല. വിശദീകരണവുമില്ല
കൊച്ചിയില്‍ വാട്ടര്‍ മെട്രോ അപകടം നടന്നിട്ടും അധികൃതര്‍ ഒന്നുമറിഞ്ഞില്ല. മറൈന്‍ ഡ്രൈവില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കും തിരിച്ചും പോകുന്ന വാട്ടര്‍ മെട്രോയുമാണ് കൂട്ടിയിടിച്ചത്. ഇങ്ങനൊരു സംഭവം നടന്നിട്ടും അധികൃതര്‍ യാത്രക്കാരെ ആശ്വസിപ്പിക്കാനോ പരാതി കൊടുക്കാന്‍ സമ്മതിക്കുകയോ ചെയ്യുന്നില്ല. ഇടിച്ചതിന് ശേഷം എമര്‍ജന്‍സി വിന്‍ഡോ തുറന്നെങ്കിലും ക്യാപ്റ്റന്‍ വന്ന് അടയ്ക്കുകയായിരുന്നു എന്ന് യാത്രക്കാരനായ നിഖില്‍ പറഞ്ഞു.
സമഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന നിരവധി പേര് വീണുപോയിരുന്നു. ഇങ്ങനെയൊരു സംഭവം നടന്ന ബോട്ടില്‍് ഞങ്ങളുടെ പ്രതിനിഥി നിഖിലും സുഹൃത്ത് ജില്‍സണും യാത്ര ചെയ്യുന്നുണ്ടായിരുന്നു. ലൈഫ് ജാക്കറ്റ് തരാന്‍ പോലും അധികൃതര്‍ തയ്യാറായില്ല എന്നും സംഭവം നടന്നതിന് പിന്നാലെ അത് ചോദിക്കാന്‍ പോയ ഇവരെ ജീവനക്കാരന് തള്ളുകയും ചെയ്തിരുന്നു. സംഭവത്തിന്റെ കാരണമറിയാന്‍ പോയ ഇവരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഈ ജീവനക്കാരന്. ഇതാണോ വാട്ടര്‍ മെട്രോയുടെ സുരക്ഷ എന്നാണ് ചോദ്യമുയരുന്നത്. സംഭവത്തിന് പിന്നാലെ ഹൈക്കോര്‍ട്ട് ജംഗ്ഷനിലെ വാട്ടര്‍ മെട്രോ സ്റ്റേഷനില്‍ പോയി അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മറുപടി. മാത്രമല്ല അപകടം വരുത്തി വെച്ച ജീവനക്കാരന് മറ്റൊരു സര്‍വീസിന് പോകുകയും ചെയ്തു.
വാട്ടര്‍ മെട്രോ ജീവനക്കാരന് നെയിം ടാഗ് പോലും ധരിച്ചിരുന്നില്ല. ഗവണ്മെന്റ് പോസ്റ്റ് ആണെങ്കിലും കോണ്‍ട്രാക്ട് ബെയിസ് ആണെങ്കിലും നെയിം ടാഗ് ധരിക്കല്‍ നിര്‍ബന്ധമാണ്. കൊച്ചിക്ക് അഭിമാനമാകുന്ന വാട്ടര്‍ മെട്രോകള്‍ തമ്മില്‍ കൂട്ടിയിടിച്ചിട്ടും ആരും അറിഞ്ഞ മട്ടില്ല. ആരെങ്കിലും മരിച്ചാലോ അപടത്തില്‍ പരിക്ക് പറ്റിയാല്‍ മാത്രമേ ഇതൊക്കെ ചര്ച്ചയാകൂ. ഒരു നിമിഷം എന്ത് സംഭവിച്ചുവെന്നറിയാതെ പരിഭ്രമിച്ച യാത്രക്കാരുമുണ്ട് ഈ ബോട്ടില്‍.