ഹമാസ് നേതാവ് ഇസ്സുദ്ദീൻ കസബ് കൊല്ലപ്പെട്ടു
ടെൽ അവീവ്: തെക്കൻ ഗാസയിൽ വെള്ളിയാഴ്ച അരങ്ങേറിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് ഇസ്സുദ്ദീൻ കസബ് കൊല്ലപ്പെട്ടതായി ഇസ്രായേൽ. ഹമാസും ഗാസയിലെ മറ്റ് സംഘടനകളും തമ്മിലെ ഏകോപനത്തിന്‍റെ ഉത്തരവാദിത്തം ഇസ്സുദ്ദീനായിരുന്നെന്നും, ഗാസയിലെ ഹമാസിന്‍റെ അവസാന പൊളിറ്റ്ബ്യൂറോ അംഗങ്ങളിൽ ഒരാളാണ് ഇസ്സുദ്ദീനെന്നും ഇസ്രായേൽ സൈന്യവും സുരക്ഷാ ഏജൻസിയായ ഷിൻ ബെത്തും അറിയിച്ചു. ഇസ്സുദ്ദീന്‍റെ അസിസ്റ്റന്‍റ് ഐമാൻ അയേഷും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഖാൻ യൂനിസ് മേഖലയിൽ നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു.
അതേസമയം, 12 ദിവസത്തെ വെടിനിർത്തലിനുള്ള ഈജിപ്ഷ്യൻ നിർദേശം ഹമാസ് നിരസിച്ചുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും, ഹമാസ് ഔദ്യോഗിക പ്രതികരണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൊസാദ് മേധാവി ഡേവിഡ് ബാർണിയ പറഞ്ഞു. ബന്ദികളുടെ കുടുംബങ്ങളുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് മൊസാദ് മേധാവിയുടെ പ്രതികരണം