സാദിഖലി തങ്ങളെ ഒറ്റതിരിഞ്ഞു അക്രമിക്കാമെന്ന് ആരും കരുതേണ്ട. ‘വിവാദങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം സ്ലീപ്പര്‍ സെല്ലുകള്‍’; ഉമര്‍ ഫൈസി മുക്കത്തിനെതിരെ കെ എം ഷാജി

സാദിഖലി തങ്ങളെ ഒറ്റതിരിഞ്ഞു അക്രമിക്കാമെന്ന് ആരും കരുതേണ്ട. ‘വിവാദങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം സ്ലീപ്പര്‍ സെല്ലുകള്‍’; ഉമര്‍ ഫൈസി മുക്കത്തിനെതിരെ കെ എം ഷാജി

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത്. മലപ്പുറം വളാഞ്ചേരിയില്‍ നടന്ന മുസ്ലിം ലീഗ് സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് കെ എം ഷാജി ഉയര്‍ത്തിയത്. ഇപ്പോഴുള്ള വിവാദങ്ങള്‍ക്കെല്ലാം പിന്നില്‍ സമുദായത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സിപിഐഎമ്മിന്റെ സ്ലീപ്പിങ് സെല്ലുകളാണെന്ന് കെ എം ഷാജി കുറ്റപ്പെടുത്തി. പാണക്കാട് സ്വാദിഖലി തങ്ങളെ ഒറ്റതിരിഞ്ഞു അക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും അത് ശരിയല്ലെന്നും ഷാജി പറഞ്ഞു. സിപിഐഎം നല്ലതാണെന്ന് തോന്നുന്നവര്‍ക്ക് അങ്ങോട്ട് പോകാം, എന്നാല്‍ സമുദായത്തെ അവിടേക്ക് കൊണ്ടുപോകാമെന്ന് ആരും കരുതേണ്ട. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ വിമര്‍ശിച്ചയാളെ ഉടന്‍ തന്നെ സാദിഖലി തങ്ങള്‍ പുറത്താക്കിയിട്ടുണ്ടെന്നും ആ മാതൃക തിരിച്ചും ഉണ്ടാകണമെന്നും കെ എം ഷാജി ഓര്‍മിപ്പിച്ചു.

മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മതപണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നും ഉമര്‍ ഫൈസി മുക്കം നേരത്തെ പറഞ്ഞിരുന്നു. കിതാബ് നോക്കി വായിക്കാന്‍ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യം. വിവരമില്ലെങ്കിലും ഖാസി ആവണം എന്നാണ് നിലപാട്. ഖാസി ആക്കാന്‍ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിര് വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളില്‍ പരിഹാരമായില്ലെങ്കില്‍ ജനങ്ങളോട് തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളില്‍ വിവരം ഇല്ലാത്തവര്‍ അധികം ആവുമ്പോള്‍ അവരില്‍ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാദിഖലി തങ്ങള്‍ രൂപീകരിച്ച ഖാസി ഫൗണ്ടേഷനെതിരെയും ഉമര്‍ ഫൈസി രംഗത്തെത്തിയിരുന്നു.

പാണക്കാട് ഉമറലി തങ്ങളും ഹൈദരലി തങ്ങളുമായിരുന്നു നേരത്തെ മനങ്ങറ്റ മഹല്ല് ഖാസിമാര്‍. മഹല്ല് കമ്മിറ്റിയാണ് ഖാസിയായി സാദിഖലി തങ്ങളെ നിശ്ചയിച്ചത്. ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ കൂടിയാണ് ഒരു മഹല്ലിന്റെ കൂടി ഖാസി സ്ഥാനം സാദിഖലി തങ്ങള്‍ ഏറ്റടുത്തത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )