‘പൂരം കലക്കലിൽ അന്വേഷണം പുരോഗമിക്കുന്നു’: എംവി ഗോവിന്ദൻ
പാലക്കാട്: തൃശ്ശൂർ പൂരം കലക്കലിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം ഉപതെരഞ്ഞെടുപ്പിൽ ഒരു പ്രശ്നമായി ഉയർത്തുകയാണ് യുഡിഎഫും ബിജെപിയും. വർഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താനാണ് ശ്രമമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
പൂരം ഉപതെരഞ്ഞെടുപ്പിൽ ഒരു പ്രശ്നമായി ഉയർത്തുകയാണ് യുഡിഎഫും ബിജെപിയും. വർഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താനാണ് ശ്രമം. ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുകയാണ് വിഡി സതീശൻ. തൃശൂർ പൂരം വിവാദത്തിൽ സുരേഷ് ഗോപി ലൈസൻസില്ലാത്ത പോലെയാണ് ഓരോന്ന് പറയുന്നത്. ഇപ്പോഴും സിനിമ സ്റ്റൈലിലാണ് സുരേഷ് ഗോപി. സുരേഷ് ഗോപി പറയുന്നത് കാര്യമാക്കേണ്ടെ.
എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും എം വി ഗോവിന്ദൻ പ്രതികരിച്ചു. ‘എഡിഎമ്മിൻറെ മരണത്തിൽ സിപിഎം ആരെയും സംരക്ഷിക്കില്ല. പൂർണമായും എഡിഎമ്മിൻ്റെ കുടുംബത്തിനൊപ്പമാണ്. ദിവ്യയുടെ അറസ്റ്റ് സംബന്ധിച്ച് പൊലീസിന് ഒരു നിർദേശവും കൊടുത്തിട്ടില്ല. പൊലീസിന് നിർദേശം കൊടുക്കുന്ന രീതി പാർട്ടിക്കില്ല. ഇന്ന് കേസ് പരിഗണിക്കുകയല്ലേയെന്നും നിയമ നടപടികൾ അങ്ങനെ തുടരുമെന്നും’ എംവി ഗോവിന്ദൻ പറഞ്ഞു.