വിജയ്‌യെ പരസ്യമായി വിമര്‍ശിക്കരുത്; പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി എടപ്പാടി കെ. പളനിസാമി

വിജയ്‌യെ പരസ്യമായി വിമര്‍ശിക്കരുത്; പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി എടപ്പാടി കെ. പളനിസാമി

ചെന്നൈ: നടന്‍ വിജയ്‌യെ പരസ്യമായി വിമര്‍ശിക്കരുതെന്ന് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ.പളനിസാമി. അണ്ണാ ഡിഎംകെയെ വിജയ് വിമര്‍ശിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തെ പരസ്യമായി വിമര്‍ശിക്കരുതെന്ന് എടപ്പാടി കെ.പളനിസാമി പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കി. പല പാര്‍ട്ടികളുടെ നയങ്ങള്‍ കൂട്ടിക്കുഴച്ച് നടന്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ അവതരിപ്പിച്ചെന്നാണ് വിജയ് നടത്തിയ സംസ്ഥാന സമ്മേളനത്തെക്കുറിച്ച് അണ്ണാഡിഎംകെ നേതാക്കള്‍ പറയുന്നത്.

പാര്‍ട്ടി പ്രഖ്യാപിച്ച ഉടന്‍ അധികാരത്തിനു ശ്രമിക്കുന്നതിനു പകരം ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് നടന്‍ ശ്രമിക്കേണ്ടതെന്ന് ഡിഎംകെ നേതാവ് ടി.കെ.എസ്.ഇളങ്കോവന്‍ പറഞ്ഞു. ബിജെപിയെക്കുറിച്ചുള്ള നടന്റെ തെറ്റിദ്ധാരണകള്‍ നീക്കാന്‍ ശ്രമിക്കുമെന്നു മുതിര്‍ന്ന നേതാവ് തമിഴിസൈ സൗന്ദര്‍രാജന്‍ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )