ഷൊർണൂർ-കണ്ണൂർ എക്സ്പ്രസ്സ് ഇനി എല്ലാ ദിവസവും
കണ്ണൂർ: കണ്ണൂർ- ഷൊർണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി. ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി. നവംബർ ഒന്ന് മുതൽ ട്രെയിൻ എല്ലാ ദിവസവും ഓടിത്തുടങ്ങും. നിലവിൽ നാല് ദിവസം മാത്രമാണ് സർവീസ് ഉള്ളത്.
സർവീസ് നീട്ടുന്നതോടെ മലബാറിലെ യാത്രക്കാർക്ക് ഏറെ ആശ്വാസമാകും. ജൂലൈയിൽ സർവീസ് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ട്രെയിനാണ് ഘട്ടം ഘട്ടമായി സർവീസ് നീട്ടി നൽകി ഇപ്പോൾ ഡിസംബർ 31 വരെയാക്കിയിരിക്കുന്നത്.
CATEGORIES Kerala