ആലപ്പുഴയിൽ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
ആലപ്പുഴ: പൊട്ടിക്കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വാ മരിയാപുരം കാഞ്ചിക്കൽ ബെന്നി ജോസഫ് (62) ആണ് മരിച്ചത്. ഇന്ന് രാവിലെ പുഞ്ചകൃഷിയുമായി ബന്ധപ്പെട്ട് പാടത്ത് എത്തിയതായിരുന്നു. ഇന്നലത്തെ കാറ്റിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
CATEGORIES Kerala