പിപി ദിവ്യക്കെതിരെയുള്ള നടപടിയിൽ നവീന്‍ ബാബുവിന്റെ കുടുംബം സംതൃപ്തരെന്ന് മന്ത്രി വി ശിവന്‍കുട്ടി

പിപി ദിവ്യക്കെതിരെയുള്ള നടപടിയിൽ നവീന്‍ ബാബുവിന്റെ കുടുംബം സംതൃപ്തരെന്ന് മന്ത്രി വി ശിവന്‍കുട്ടി

കണ്ണൂര്‍: പിപി ദിവ്യക്കെതിരെ നടപടിയെടുത്തതില്‍ ആത്മഹത്യ ചെയ്ത എ.ഡി.എം നവീന്‍ ബാബുവിന്റെ കുടുംബം സംതൃപ്തരെന്ന് മന്ത്രി വി ശിവന്‍കുട്ടി. നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ കണ്ണൂർ ജില്ല മുൻപഞ്ചായത്ത് പ്രസിഡന്റ് ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിലാണ് ശിവന്‍കുട്ടിയുടെ പരാമര്‍ശം. ഇടതുപക്ഷവും സര്‍ക്കാരും നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണ്.

സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ തുടര്‍നടപടി ഉണ്ടാകുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. നവീന്‍ ബാബുവിനെതിരേ ഗൂഢാലോചന നടന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. പി.പി ദിവ്യയ്ക്കും കളക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ആരോപണം.

അതേസമയം കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ദിവ്യ പറയുന്നത്. ഈ വാദം കളക്ടര്‍ നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം നീക്കിയിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കേസുകൂടിയുള്ളതിനാല്‍ ദിവ്യയെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് തുടക്കംമുതൽ പാര്‍ട്ടി സ്വീകരിച്ചത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )