സിനിമയെ വെല്ലുന്ന സുഹൈലിന്റെ പ്ലാന്‍ പാളി…എ.​ടി.​എ​മ്മി​ല്‍ നി​റ​ക്കാ​ൻ കൊണ്ടുപോയ പണം അപഹരിച്ചെന്ന പരാതി വ്യാജം

സിനിമയെ വെല്ലുന്ന സുഹൈലിന്റെ പ്ലാന്‍ പാളി…എ.​ടി.​എ​മ്മി​ല്‍ നി​റ​ക്കാ​ൻ കൊണ്ടുപോയ പണം അപഹരിച്ചെന്ന പരാതി വ്യാജം

കോഴിക്കോട്: എ.​ടി.​എ​മ്മി​ല്‍ നി​റ​ക്കാ​ൻ കൊണ്ടുപോ​കു​ക​യാ​യി​രു​ന്ന പണം യു​വാ​വി​നെ ആ​ക്ര​മി​ച്ച് കവർന്നുവെന്ന പരാതി വ്യാജമെന്ന് പൊലീസ്. സംഭവത്തിൽ പരാതിക്കാരനായ പയ്യോളി സ്വദേശി സുഹൈലും സുഹൃത്തുക്കളും കസ്റ്റഡിയിലാണ്. താഹ, യാസിർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പണം തട്ടാനായി നടത്തിയ നാടകമാണ് കവർച്ചയെന്ന് പൊലീസ് പറയുന്നു.

എ.​ടി.​എ​മ്മി​ല്‍ നി​റ​ക്കാ​ൻ കൊണ്ടുപോ​കു​ക​യാ​യി​രു​ന്ന 25 ല​ക്ഷം രൂ​പ ആക്രമിച്ച് ക​വ​ര്‍ന്ന​താ​യാണ് പ​രാ​തി ലഭിച്ചിരുന്നത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ കൊയിലാണ്ടിക്ക് സമീപം കാ​ട്ടി​ല​പ്പീ​ടി​ക​യി​ൽ നി​ര്‍ത്തി​യി​ട്ട കാ​റി​നു​ള്ളി​ൽ ആ​ളെ കെ​ട്ടി​യി​ട്ട​നി​ല​യി​ല്‍ നാ​ട്ടു​കാ​ര്‍ ക​ണ്ടതോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. കാ​റി​ലും മു​ഖ​ത്തും മു​ള​കു​പൊ​ടി വി​ത​റി കാ​റി​ന്റെ സീ​റ്റു​ക​ൾ​ക്കു​ള്ളി​ൽ കൈ​യും കാ​ലും കെ​ട്ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്ത്യ വ​ൺ എ.​ടി.​എ​മ്മി​ല്‍ പ​ണം നി​റ​ക്കാ​ൻ ചു​മ​ത​ല​യു​ള്ള​യാ​ളായിരുന്നു സുഹൈൽ.

രാ​വി​ലെ 11ഓ​ടെ കൊ​യി​ലാ​ണ്ടി​യി​ൽ നിന്ന് അ​രി​ക്കു​ളം കു​രു​ടി​മു​ക്കി​ലെ എ.​ടി.​എ​മ്മി​ൽ നിറക്കാൻ പണവുമായി പോ​ക​വെ വ​ഴി​യി​ല്‍വെ​ച്ച് ഒ​രു സ്ത്രീ ​വാ​ഹ​ന​ത്തി​ന് മു​ന്നി​ൽ​പെ​ട്ടുവെന്നും ഇ​വ​രെ വാ​ഹ​നം ത​ട്ടി​യെ​ന്ന് ക​രു​തി പു​റ​ത്തി​റ​ങ്ങി​യപ്പോൾ പ​ര്‍ദ്ദ ധ​രി​ച്ചെ​ത്തി​യ ഒ​രു​സം​ഘം ആ​ക്ര​മി​ച്ചുമെന്നുമാണ് സുഹൈൽ പറഞ്ഞിരുന്നത്. ത​ല​ക്ക​ടി​യേ​റ്റ് ബോ​ധ​മ​റ്റ​നി​ല​യി​ലാ​യെ​ന്നും ബോ​ധം വ​ന്ന​പ്പോ​ഴാ​ണ് കാ​ട്ടി​ല​പ്പീ​ടി​ക​യി​ല്‍ കാ​റി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ൽ കി​ട​ക്കു​ക​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞു.

സുഹൈലിനെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തുകയും പൊലീസ് അ​ന്വേ​ഷ​ണം തുടങ്ങുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസിന് കാര്യമായ സംശയങ്ങളുണ്ടായിരുന്നു. ആളുകളേറെയുള്ള അങ്ങാടിക്ക് സമീപമാണ് ഇയാളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്നുള്ളതും ദേഹത്താകെ മുളകുപൊടിയുണ്ടായെങ്കിലും കണ്ണിലും മുഖത്തും കാര്യമായി മുളകുപൊടിയില്ലാത്തതും സംശയമായി. തന്‍റെ ബോധം പോയെന്ന് സുഹൈൽ പറഞ്ഞിരുന്നു. എന്നാൽ, ബോധം പോകുന്ന സാഹചര്യമുണ്ടായില്ലെന്നാണ് വൈദ്യപരിശോധനയിൽ തെളിഞ്ഞത്. തുടർന്ന്, സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരനും സുഹൃത്തുക്കളും ചേർന്ന് പണം തട്ടാനായി നടത്തിയ നാടകമാണ് കവർച്ചയെന്ന് വ്യക്തമായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )