ടി20 ബാറ്റിംഗ് റാങ്കിംഗില്‍ കുതിപ്പുമായി സഞ്ജു സാംസണ്‍

ടി20 ബാറ്റിംഗ് റാങ്കിംഗില്‍ കുതിപ്പുമായി സഞ്ജു സാംസണ്‍

ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ കുതിപ്പുമായി മലയാളി താരം സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയതിലൂടെയാണ് റാങ്കിംഗില്‍ സഞ്ജു 65-ാം സ്ഥാനത്തെത്തിയത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന പുതിയ ടി20 റാങ്കിംഗില്‍ ആണ് സഞ്ജു 91 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 449 റേറ്റിംഗ് പോയന്റുമായി ഇന്ത്യന്‍ താരങ്ങളായ റിഷഭ് പന്ത്(95), ഇഷാന്‍ കിഷന്‍(82), ശിവം ദുബെ(82) എന്നിവരെയും പിന്നിലാക്കി 65-ാം സ്ഥാനത്തെത്തിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )