55 ഇസ്രയേൽ സൈനികരെ കൊലപ്പെടുത്തി; പോരാട്ടം ശക്തമാക്കുമെന്ന് ഹിസ്ബുള്ള

55 ഇസ്രയേൽ സൈനികരെ കൊലപ്പെടുത്തി; പോരാട്ടം ശക്തമാക്കുമെന്ന് ഹിസ്ബുള്ള

ലബനനില്‍ ഇസ്രയേല്‍ സൈന്യവുമായുള്ള പോരാട്ടം ശക്തമാക്കുമെന്ന് ഹിസ്ബുല്ല. ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ ഇസ്രയേല്‍ കരയാക്രമണത്തിനിടെ ഇതുവരെ ഏകദേശം 55 ഇസ്രയേല്‍ സൈനികരെ കൊലപ്പെടുത്തിയതായും 500ലധികം സൈനികരെ പരിക്കേല്‍പ്പിച്ചതായും ഹിസ്ബുള്ള പ്രസ്താവനയില്‍ പറഞ്ഞു.

‘ഇസ്രയേലുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്ള പോരാളികള്‍ പുതിയ തീവ്രമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. അത് വരും ദിവസങ്ങളില്‍ വ്യക്തമാകും’ -ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രയേലിന്റെ ഏത് തരത്തിലുള്ള ആക്രമണവും നേരിടാന്‍ തയാറാണ്. റോക്കറ്റാക്രമണം കൂടുതല്‍ ശക്തമായി തുടരും. അടുത്തിടെ നടന്ന പോരാട്ടത്തില്‍ 20 ഇസ്രായേലി മെര്‍ക്കാവ ടാങ്കുകളും നാല് സൈനിക ബുള്‍ഡോസറുകളും രണ്ട് നിരീക്ഷണ ഡ്രോണുകളും നശിപ്പിച്ചതായും ഹിസ്ബുല്ല അറിയിച്ചു.

ഇന്നലെ ലബനാനില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ അറിയിച്ചു. ഹിസ്ബുള്ള ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്. മേജര്‍ ഒഫെക് ബച്ചാര്‍, ക്യാപ്റ്റന്‍ എലാദ് സിമാന്‍, സ്‌ക്വാഡ് ലീഡര്‍ എല്‍യാഷിഫ് ഐറ്റന്‍ വിഡെര്‍, സ്റ്റാഫ് സെര്‍ജന്റ് യാകോവ് ഹിലേല്‍, യെഹുദാഹ് ദ്രോറര്‍ യ?ഹാലോലം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ അറിയിച്ചു.

ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടത്. മറ്റൊരു ഓഫിസര്‍ക്കും രണ്ട് സൈനികര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ ലബനാനില്‍ നടന്ന ആക്രമണത്തിലാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അധിനിവേശ സേന അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )