തെലങ്കാനയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം, കുട്ടികളടക്കം കുടുംബത്തിലെ ഏഴുപേർക്ക് ദാരുണാന്ത്യം

തെലങ്കാനയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം, കുട്ടികളടക്കം കുടുംബത്തിലെ ഏഴുപേർക്ക് ദാരുണാന്ത്യം

 തെലങ്കാനയിലെ മേദക് ജില്ലയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഭീംല തണ്ടയിൽ താമസിച്ചിരുന്ന കുടുംബം ബുധനാഴ്ച തൂപ്രാനിൽ നിന്ന് മടങ്ങുകയായിരുന്നു.

അപകടത്തെക്കുറിച്ച് അറിഞ്ഞയുടൻ പോലീസും പ്രാദേശിക ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. അപ്പോഴേക്കും കുടുംബത്തിലെ എല്ലാ അംഗങ്ങളും മരിച്ചിരുന്നു. റോഡരികിലെ തോട്ടിലേക്ക് വീഴുന്നതിന് മുമ്പ് കാർ മരത്തിൽ ഇടിച്ചതായി പോലീസ് പറഞ്ഞു. കുടുംബ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് വാഹനത്തിലുണ്ടായിരുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )