നിജ്ജര്‍ വധത്തില്‍ ഇന്ത്യയ്‌ക്കെതിരെ വ്യക്തമായ തെളിവില്ല; തുറന്നു പറഞ്ഞ് ജസ്റ്റിന്‍ ട്രൂഡോ, അപലപിച്ച് ഇന്ത്യ
നിജ്ജര്‍ വധത്തില്‍ ഇന്ത്യയ്‌ക്കെതിരെ വ്യക്തമായ തെളിവില്ലെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ തുറന്നു പറച്ചിലില്‍ പ്രതികരിച്ച് ഇന്ത്യ.രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്‌ക്കെതിരായ ആരോപണമെന്ന് ഫോറിന്‍ ഇന്റര്‍ഫിയറന്‍സ് കമ്മിഷന് മുന്‍പാകെ ട്രൂഡോ വ്യക്തമാക്കി വ്യക്തമാക്കിയിരുന്നു. ഇന്ത്യ ആവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യമാണ് ട്രൂഡോ ഇപ്പോള്‍ പറഞ്ഞതെന്ന് വിദേശകാര്യമന്ത്രാലയം അര്‍ധരാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ജസ്റ്റിന്‍ ട്രൂഡോ സാഹചര്യം കൈകാര്യം ചെയ്തതിനെ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇന്ത്യയ്ക്കെതിരായ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവ് പോലും നല്‍കാന്‍ കാനഡയ്ക്കായില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകുന്നതിന്റെ ഉത്തരവാദിത്തം ട്രൂഡോയ്ക്ക് മാത്രമായിരിക്കുമെന്നും പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ തുടര്‍ച്ചയായി പറയുന്ന കാര്യമാണിതെന്നും ഇന്ത്യയ്ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവുകളും കാനഡ കൈമാറിയിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്ന അവകാശവാദം അവസാനിപ്പിച്ചാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ തുറന്നുപറച്ചില്‍. വ്യക്തമായ തെളിവുകളൊന്നും ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ലെന്നും രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍, കൊലയ്ക്ക് പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് അനുമാനിക്കാനാകുമെന്നുമാണ് ട്രൂഡോ പറഞ്ഞത്.