മണിക്കൂറുകൾ നീണ്ട തിരച്ചിൽ; കോതമംഗലം കുട്ടമ്പുഴയിൽ കാണാതായ 3 സ്ത്രീകളെയും കണ്ടെത്തി
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കോതമംഗലം കുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ 3 സ്ത്രീകളെയും കണ്ടെത്തി. 6 കിലോമീറ്റര്‍ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ഡിഎഫ്ഒ സ്ഥിരീകരണം നല്‍കി. പശുക്കളെ തിരയാന്‍ പോയ മൂന്ന് സ്ത്രീകള്‍കളെയാണ് ഇന്നലെ മുതല്‍ കാണാതായത്.
പാറുക്കുട്ടി, ഡാര്‍ലി സ്റ്റീഫന്‍, മായ എന്നിവരെയാണ് കാണാതായത്. മായയുടെ പശുവിനെ തേടിയാണ് മൂവരും വനത്തിലേക്ക് പോയത്. ഇന്നലെ ഉച്ചയോടെയാണ് മൂവരും പശുക്കളെ തേടി കാട്ടിലേക്ക് പോയത്. അതേസമയം മൂന്ന് പേരും സുരക്ഷിതരെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ ശ്രീനിവാസ് അറിയിച്ചു. തിരിച്ച് വരും വഴി ആനക്കൂട്ടത്തെ കണ്ട സ്ത്രീകള്‍ ഒരു പറ പുറത്ത് അഭയം തേടുകയായിരുന്നു.
CATEGORIES Kerala