2025-ലെ ഹജ്ജ് നയം പ്രഖ്യാപിച്ചു: ഇന്ത്യയിൽ നിന്നെത്തുന്ന 65 വയസ് കഴിഞ്ഞവർക്ക് ഇനി സഹായി നിർബന്ധം

2025-ലെ ഹജ്ജ് നയം പ്രഖ്യാപിച്ചു: ഇന്ത്യയിൽ നിന്നെത്തുന്ന 65 വയസ് കഴിഞ്ഞവർക്ക് ഇനി സഹായി നിർബന്ധം

ജിദ്ദ: സുപ്രധാന പരിഷ്‌കാരങ്ങളുള്‍പ്പെടുത്തി 2025-ലെ രാജ്യത്തെ ഹജ്ജ് നയം പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് ലഭിക്കുന്ന മൊത്തം ഹജ്ജ് ക്വോട്ടയുടെ 70 -ശതമാനം ഹജ്ജ് കമ്മിറ്റിയ്ക്കും ബാക്കി 30- ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുമായാണ് വീതം വെയ്ക്കുക. 2024-ല്‍ ഹജ്ജ് ക്വോട്ടയുടെ 80- ശതമാനമായിരുന്നു ഹജ്ജ് കമ്മിറ്റിയ്ക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് ക്വോട്ടയുടെ 20- ശതമാനമായിരുന്നു ലഭിച്ചത്. 65 വയസിന് മുകളിലുള്ളവർക്ക് അപേക്ഷിച്ചാൽ ഉടനെ അവസരം ലഭിക്കും. പുതിയ ഹജ്ജ് നയത്തെക്കുറിച്ചു ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമാണ് വിശദീകരണം നൽകിയത്.

മഹ്‌റമില്ലാതെ ഹജ്ജിനെത്തുന്ന 65 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് നിർബന്ധമായും മറ്റൊരു സഹായി കൂടെ ഉണ്ടായിരിക്കണം. ഇങ്ങിനെ കൂടെ വരുന്നവർ 45 നും 60 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ആയിരിക്കണം. ഇന്ത്യയിൽ നിന്നുള്ള 150 ഹാജിമാർക്ക് ഒരു വളണ്ടിയർ എന്ന തോതിൽ അടുത്ത വർഷം മുതൽ അനുവദിക്കും.

2023 ഹജ്ജിൽ 300 ഹാജിമാർക്ക് ഒരാളെന്ന തോതിലും കഴിഞ്ഞ വർഷത്തെ ഹജ്ജിൽ 200 പേർക്ക് ഒരാളെന്ന തോതിലുമായിരുന്നു വളണ്ടിയർമാരെ അനുവദിച്ചിരുന്നത്. 65- വയസോ അതിനുമുകളിലോ പ്രായമുള്ളവരുടെ അപേക്ഷ റിസര്‍വ്ഡ് വിഭാഗത്തിലായിരിക്കും രജിസ്റ്റര്‍ ചെയ്യുകയെന്നും ഹജ്ജ് നയം വ്യക്തമാക്കി.

2024-ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ആരംഭിച്ച ‘ഹജ്ജ് സുവിധ ആപ്പ്’ എല്ലാ തീര്‍ത്ഥാടകരും ഉപയോഗിച്ച് ശീലിക്കണമെന്നും ഹജ്ജ് നയത്തില്‍ കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടനത്തിന് പോകാന്‍ തയ്യാറെടുക്കുന്നവര്‍ അപേക്ഷകള്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യാ വെബ്സൈറ്റ് വഴി പൂരിപ്പിച്ച് അയക്കണമെന്നും അറിയിച്ചിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )