സ്വർണ്ണവിലയിൽ മാറ്റം ;പത്ത് ദിവസത്തിനു ശേഷം വീണ്ടും ഉയർന്ന് സ്വർണ വില
റെക്കോർഡ് വർദ്ധനവായിരുന്നു ഡിസംബറിൽ സ്വർണ്ണത്തിന് എന്നാൽ ജനുവരിയെത്തിയപ്പോഴേക്കും വില കുറഞ്ഞിരുന്നു .ജനുവരി മാസത്തിലെ ആദ്യ 11 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ദിവസം മാത്രമാണ് സ്വർണ വിലയില്‍ വർധനവ് ഉണ്ടായിട്ടുള്ളത്. ഇപ്പോഴിതാ 2024 ലെ രണ്ടാമത്ത വില വർധനവും സംഭവിച്ചിരിക്കുകയാണ്.ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ സ്വർണ വില പവന് 46160 രൂപയായി. കഴിഞ്ഞ ദിവസം 46080 രൂപയായിരുന്നു വില. വിലക്കുറവ് പ്രവണത ഇന്നും തുടരുകയാണെങ്കില്‍ ആഴ്ചകള്‍ക്ക് ശേഷം വില 46000 ത്തിന് താഴെ എത്തുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ നേർ വിപരീതമായി കഴിഞ്ഞ ദിവസം കുറഞ്ഞ വില ഇന്ന് കൂടുകയാണുണ്ടായത്.22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ വർധിച്ചതോടെ വില 5770 രൂപയായി. കഴിഞ്ഞ ദിവസത്തെ വില – 5760. 22 കാരറ്റിന് സമാനമായ തോതില്‍ 24 കാരറ്റിലും 18 കാരറ്റിലും ഇടിവുണ്ടായിട്ടുണ്ട്. 24 കാരറ്റിന് പവന് 96 രൂപ കുറഞ്ഞ് 50360 രൂപയായി. കഴിഞ്ഞ ദിവസത്തെ വില – 50264. ഒരു പവന്‍ 18 കാരറ്റിന് 66 രൂപ കുറഞ്ഞ് വില 37768 രൂപയിലേക്ക് എത്തി. കഴിഞ്ഞ ദിവസത്തെ വില-37701.ജനുവരി രണ്ടിന് 160 രൂപ വര്‍ധിച്ച് 47,000 രൂപയിലെത്തിയിരുന്നു. ഇതാണ് മാസത്തിലെ ഉയര്‍ന്ന നിലവാരം. ഇതിന് ശേഷം ഇന്നാണ് സ്വർണ വില ഉയരുന്നത്. ഒന്നാം തിയതി ഡിസംബർ 31 ലെ വില തുടരുകയായിരുന്നു. ജനുവരി മൂന്നിന് 200 രൂപ കുറഞ്ഞതിന് ശേഷം ഇന്നലെ വരെ സ്വർണ വില ഉയർന്നിരുന്നില്ല. ഇന്നലെ രേഖപ്പെടുത്തിയ 46080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.