രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഇന്നും പ്രതിഷേധം ശക്തം. പ്രതിഷേധങ്ങളുടെ ഭാഗമായി പാലക്കാട്ടും കൊച്ചിയിലും യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചുകളിൽ സംഘർഷമുണ്ടായി.പാലക്കാട്ട് എസ് പി ഓഫീസിലേക്ക് നടന്ന മാർച്ച് പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. അതേസമയം ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിന് ശേഷവും പിരിഞ്ഞുപോകാൻ തയ്യാറാകാതെ നിന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കൊച്ചിയിലും യൂത്ത് കോൺഗ്രസ് മാർച്ചിൽ അതിരൂക്ഷമായ പ്രതിഷേധമാണ്ഉണ്ടായത്. കൊച്ചി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് ബാരിക്കേഡിന് മുകളിൽ കയറിയ പ്രവർത്തകർ പൊലീസിന് നേരെ വലിയ രീതിയിലുള്ള പ്രകോപനമാണ് സൃഷ്ടിച്ചത്. ഹൈബി ഈഡൻ എം പി മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർ തടയാൻ വന്ന പൊലീസുകാർക്ക് നേരെ വ്യാപക കല്ലെറുനടത്തി . തുടർന്ന് മൂന്ന് തവണയാണ് സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ജനുവരി 22 വരെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.കൂടാതെ കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകയുടെ മുടിയിൽ ചവിട്ടി പിടിച്ച പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്തു വന്നിരുന്നു . അതിക്രൂരമായ നടപടിയാണ് പ്രവർത്തകയ്ക്ക് നേരെ ഉണ്ടായതെന്നും ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വി ഡി സതീശൻ പറഞ്ഞു . അതേസമയം ഈ സംഭവത്തെത്തുടർന്ന് പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിന് സമമായ അതിക്രമമാണ് കണ്ണൂരിൽ നടന്നതെന്നായിരുന്നു സാഹിത്യകാരൻ ടി പദ്മനാഭനും പൊലീസിനെ വിമർശിച്ച്കൊണ്ട് രംഗത്തെത്തിയിരുന്നു .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )