മണിപ്പൂരിൽ കലാപം തുടരുന്നു ചുരാചന്ദ്‌പൂരിൽ ഇന്നലെ 4 പേര്‍ കൊല്ലപ്പെട്ടു മുഖ്യമന്ത്രിക്കെതിരെ കുക്കികൾ

മണിപ്പൂരിൽ കലാപം തുടരുന്നു ചുരാചന്ദ്‌പൂരിൽ ഇന്നലെ 4 പേര്‍ കൊല്ലപ്പെട്ടു മുഖ്യമന്ത്രിക്കെതിരെ കുക്കികൾ

മണിപ്പൂരിൽ കലാപം തുടരുന്നു . ചുരാചന്ദ്‌പൂരിൽ ഇന്നലെ നടന്ന സംഘര്‍ഷത്തിൽ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് .എന്നാൽ പിന്നോക്ക വിഭാഗ പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേൻ സിങിന്റെ പ്രസ്താവന കടുത്ത എതിര്‍പ്പിന് കാരണമായി മാറിയിരുന്നു
ഇതേതുടർന്ന് സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ കുക്കികൾ രംഗത്ത്
വന്നിരുന്നു

മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നീക്കമാണെന്നാണ് കുക്കി വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നത് .മാത്രമല്ല കുക്കികളെ ലക്ഷ്യമിടാനാണ് സർക്കാർ നീക്കമെങ്കിൽ സാഹചര്യം മോശമാകുമെന്നും ഇവ‍ർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .അതേസമയം കുക്കികളുടെ എസ് ടി പദവി പുനപരിശോധിക്കാൻ സമിതി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബീരേൻ സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു . മെയ്‌തെ വിഭാഗത്തിന് എസ്‌ടി പദവി നൽകണമെന്ന കോടതി ഉത്തരവാണ് സംസ്ഥാനത്ത് കലാപത്തിന് വഴിവെച്ചത് .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )